മലയാള സിനിമയിൽ നിരവധിമികച്ച സിനിമകൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാൻസാഫ് ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവാമ്പാടിയിലായി രുന്നു ഈ ചിത്രം ആരംഭിച്ചത്. നിർമ്മാതാവ് മുഹമ്മദ് ഷാഫി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത തിരക്കഥാകൃത്ത് റോബിൻ തിരുമല ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണ്ടത്തിനു തുടക്കമായത്.
ശ്രീ ലിൻ്റോജോസഫ് എം.എൽ എ ആശംസ നേർന്നു സംസാരിച്ചു. ജോർജുകുട്ടി/ജോർജ് കുട്ടി, ഊട്ടിപ്പട്ടണം മമ്മുട്ടി നായകനായ ഇന്ദ്രപ്രസ്ഥം,കണ്ണൂർ, കഥ സംവിധാനം കുഞ്ചാക്കോ , താനാരാ തുടങ്ങി വ്യത്യസ്ഥമായ നിരവധി ചിത്രങ്ങൾ ഹരിദാസിൻ്റേതായി മലയാള സിനിമയിൽ അടയാളപ്പെടുത്തു ന്നുണ്ട്. എൻവി.പി. ക്രിയേഷൻസ്, കെ.ജി.എഫ്.സ്റ്റാഡിയോസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫി, എഡിറ്റർ കൂടിയായ കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോഴിക്കോട്ടെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ തന്നെ ഡാർസാഫ് സംഘത്തിന്റെ ലഹരി വേട്ട ,ഏറെ ത്രില്ലറായും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്ന റെജി കോശി,ജാഫർ ഇടുക്കി, അരുൺ ചെറുകാവിൽ ജോയ് മാത്യു ഉണ്ണി ലാലു, സുധീഷ് , രഘുനാഥ് പലേരി,സൂര്യാകൃഷ്(പൊങ്കാല ഫെയിം) ജീവ, ജയേഷ് പുന്നശ്ശേരി, വിനോദ് ആൻ്റെണി , സതീഷ് നമ്പ്യാർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന ഋഷി ഹരിദാസ്, ജിതിൻ രാജ്.സി, ഛായാഗ്രഹണം -എൽബൻകൃഷ്ണ. എഡിറ്റിംഗ് - കപിൽ കൃഷ്ണ. കലാസംവിധാനം സുജിത് രാഘവ്. മേക്കപ്പ് - ലാലു കൂട്ടാലിട ' കോസ്റ്റ്യും - അഫ്രിൻ കല്ലൻ. ചീഫ് - അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. സ്റ്റിൽസ്- ഷിബി ശിവദാസ് പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി മുക്കം, താമരശ്ശേരി, തിരുവാമ്പാടി, വയനാട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്.
Haridas, Dansaf, Dansaf Malayalam movie, Haridas Malayalam director, Haridas new movie, Malayalam cinema, Thiruvambady, Kozhikode hill region, Kozhikode, Tamarssery, Mukkam, Wayanad, Kerala film shooting locations, Shine Tom Chacko, Hanna Reji Koshy, Jaffer Idukki, Joy Mathew, Unni Lalu, Sudheesh, Raghunath Paleri, Surya Krish, Jeeva, Jayesh Punnassery, Vinod Antony, Satheesh Nambiar, Rishi Haridas, Jithin Raj C, Elbankrishna, Kapil Krishna, Sujith Raghav, Lalu Koottalid, Afrin Kallan, Girish Marar, Shibi Sivadass, Girish Atholi, NVP Creations, KGF Studios, Muhammed Shafi, Kapil Krishna editor, Malayalam film production, Malayalam thriller, police department Dansaf squad, anti‑drug operation, realistic Malayalam thriller, Kozhikode police action film, Upcoming Malayalam movie, Malayalam movie 2026 release, Haridas new film 2026, Shine Tom Chacko latest movie, Malayalam cinema news, Malayalam movie cast and crew