വലിയ ചരിത്രമായി ചെറിയ നാടകങ്ങൾ തെസ്പിസ് മൈക്രോ ഡ്രാമ ഫെസ്റ്റിനു ഇന്ദ്ര പ്രസ്ഥത്തിൽ ഒരുക്കങ്ങൾ നടക്കുന്നു.

പത്ത് മിനിറ്റു കൊണ്ട് ഒരു നാടകം കേട്ടവര്‍ ആദ്യം ഒന്ന് ഞെട്ടി.പിന്നെ ചോദിച്ചു അതൊക്കെ നടക്കുന്ന കാര്യമാണോ ? വൃക്ഷ് ദി തിയേറ്റര്‍ ആര്‍ട്ട്‌ ഫോർ ഹുമനിറ്റിയുടെ സംഘാടകർ പറഞ്ഞു .ഒരു നാടകത്തിനു പത്ത് മിനിറ്റു പോലും വേണ്ട കേവലം ഒരു മിനിറ്റു മാത്രം മതി …അത് പറഞ്ഞു ആളുകളെ മനസിലാക്കാന്‍ പറ്റില്ല .അത് കാണിച്ചു കൊടുക്കുകയാണ് മുപ്പത്തിയാറു സെക്കന്റ്‌ മാത്രം ഉള്ള നാടകം “കാമിലോന്‍ ഡേ “.

അത് കഴിഞ്ഞ ചരിത്രം.. ഇന്ത്യയിൽ ആദ്യമായി ഹ്രസ്വ നാടകങ്ങളുടെ ഉത്സവം നടത്തി ചരിത്രം സൃഷ്‌ടിച്ച വൃക്ഷ് ദി തിയറ്റർ അതിന്റെ തുടർച്ചയായി തെസ്‌പിസ് സീസൺ 5 മൈക്രോ ഡ്രാമ fest ഫെബ്രുവരി 1 ഞായറാഴ്ച ഡൽഹി മണ്ടി ഹൌസിൽ ഉള്ള എൽ ടി ജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. പത്തു മിനിട്ട്, പത്തു പുരസ്‌കാരങ്ങൾ, 33 നാടകങ്ങൾ, വിവിധ ഭാഷകൾ.. ഒരു വേദി..600 ലേറെ ആർട്ടിസ്റ്റുകൾ.

വൃക്ഷ് ദി തിയേറ്റര്‍ ആര്‍ട്ട്‌ ഫോർ ഹുമനിറ്റി

2015 ഓഗസ്റ്റ് 16ന് ഡല്‍ഹിയിലെ ഒരു കൂട്ടം നാടക പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപം കൊടുത്ത തിയേറ്റര്‍ ഗ്രൂപ്പ്‌ ആണ് വൃക്ഷ്.വ്യക്തികളെക്കാള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് കേരള ക്ലബ്ബില്‍ വച്ച് രൂപം ചെയ്ത വൃക്ഷ് ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യത്തെ കാബിനെറ്റ്‌ ഓഫീസറും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വലം കയ്യും ആയിരുന്ന റാവു ബഹദൂര്‍ വി. പി മേനോന്റെ ജീവചരിത്രം അരങ്ങില്‍ എത്തിച്ചാണ് ഹരിശ്രീ കുറിച്ചത്.നൂറോളം കലാകാരന്‍മാര്‍ മൂന്നോറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ച നാടകത്തിനു കേരള സംഗീത നാടക അകാദമി സംഖടിപ്പിച്ച പ്രവാസി നാടക മത്സരത്തില്‍ സംവിധാന മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുക ഉണ്ടായി .തുടര്‍ന്ന് വി പി മേനോന്റെ ജന്മദിനത്തില്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും ഈ നാടകം അവതരിപ്പിച്ചു.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഡല്‍ഹികര്‍ക്കിടയില്‍ ഭാഷ ദേശ ഭേദമന്യേ ശ്രദ്ധ പിടിച്ചു പറ്റാന്‍ വൃക്ഷിനു സാധിച്ചു.2018 ലെ കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകോത്സവത്തിൽ അവതരിപ്പിച്ച "മേഘങ്ങളേ കീഴടങ്ങുവിൻ "എന്ന നാടകം, ദേശിയ തലത്തിൽ മികച്ച നാടകം, സംവിധായകൻ, നടി എന്നീ പുരസ്‌കാരങ്ങൾ നേടി ശ്രദ്ധ നേടി.2019 ൽ കേരള സംഗീത നാടക അക്കാദമി പ്രവാസി നാടകോത്സവത്തിൽ മികച്ച സംവിധായകനുള്ള ദേശിയ പുരസ്‌കാരം അശാന്തം അഷ്ടബന്ധം എന്ന നാടകത്തിലൂടെ അജിത്. ജി. മണിയന് ലഭിച്ചു. കൂടാതെ ഉത്തരമേഖലയിലെ ഏറ്റവും മികച്ച നാടകമായി അശാന്തം അഷ്ടബന്ധം തിരഞ്ഞെടുക്കപ്പെട്ടു. വൃക്ഷ് ന്റെ യുവജന വിഭാഗം Scarlet എന്ന പേരിൽ ഒരു നാടക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഭാഷകൾക്കതീതമാണ് scarlet ഗ്രൂപ്പ്‌.

തെസ്പിസ് മൈക്രോ ഡ്രാമ’

ലോകത്തിലെ ആദ്യത്തെ നടനായി അറിയപെടുന്ന ഗ്രീക്ക് നാടക നടനാണ് തെസ്പിസ്.അതുകൊണ്ട് തന്നെയാണ് ഒരു ചരിത്ര മുഹൂർത്തത്തിന് വൃക്ഷ് സംഘാടകര്‍ ആ പേര് തന്നെ തിരഞ്ഞെടുത്തത്.വ്യത്യസ്തമായ ഒരു പ്രമേയവും ആയിട്ടായിരിക്കണം തങ്ങളുടെ അടുത്ത പരിപാടി എന്ന് വൃക്ഷിലെ സംഘാടകർക്ക്‌ നിര്‍ബന്ധം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ തന്നെ രണ്ടാമതെതും ആയ കേവലം പത്ത് മിനിറ്റു മാത്രം ദൈർഘ്യമുള്ള ഒരു ലഘു നാടകോത്സവം സംഘടിപ്പിക്കാൻ അവര്‍ തീരുമാനിച്ചത്.

WhatsApp Image 2026-01-31 at 10.51.47 AM

Leave a Reply

Your email address will not be published. Required fields are marked *