ഏഷ്യയിലെ ഏറ്റവും വിപുലവും മഹനീയവുമായ സ്കൂൾ കലോത്സവത്തിന് പൂരനഗരിയായ തൃശ്ശൂരിൽ വേദി ഒരുങ്ങിയപ്പോൾ

Kerala School Kalolsavam 64th

ജാതി മത രാഷ്ട്രീയ ചേരി തിരിവുകളില്ലാതെ കൗമാര സർഗ്ഗവൈഭവത്തിന്റെ മാറ്റുരക്കുന്ന 25 വേദികളാണ് സാംസ്‌കാരിക നഗരിയിൽ നിറനിലാവായി തുടക്കമിട്ടിട്ടുള്ളത്. സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി,ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹർ, ചെമ്പരത്തി, കർണ്ണികാരം, നിത്യകല്യാണി, പനിനീർപ്പൂ,നന്ത്യാർവട്ടം , താമര, വാടാർമല്ലി, മുല്ലപ്പൂവ് , ആമ്പൽപൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂ , താഴമ്പൂ, ചെണ്ടുമല്ലി എന്നീ പുഷ്പങ്ങളുടെ പേരുകളിലാണ് വേദികൾ സജ്ജമാക്കിയിട്ടുള്ളത്.

Kerala Shool Kalolsavam 14

2026 ജനുവരി 14 മുതൽ 18 വരെ പുതുപുത്തൻ കലാ പ്രതിഭകളെ വാർത്തെടുക്കാനുള്ള അത്യപൂർവ സംഗമ വേദികളിൽ പ്രോത്സാഹനത്തിന്റെ പൂച്ചെണ്ടുകളുമായി നിറഞ്ഞ മനസ്സോടെ തൃശൂർ നഗരത്തിൽ നമുക്കും ഒന്നിക്കാം

Leave a Reply

Your email address will not be published. Required fields are marked *