സൗഹൃദം സെന്റർ റിപ്പബ്ലിക് ദിനാഘോഷം

സൗഹൃദം സെന്റർ റിപ്പബ്ലിക് ദിനാഘോഷം

വടക്കാഞ്ചേരി സൗഹൃദം സെന്ററിന്റെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ദേശഭക്തി ഗാനാലാപനത്തോടെ തുടക്കം കുറിച്ചു. കൺവീനർ ടി എൻ നമ്പീശൻ സ്വാഗതം ആശംസിച്ചു. ഉപരക്ഷാധികാരിയായ ഉഷ രാമചന്ദ്രൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. പ്രമുഖ സാഹിത്യകാരൻ കുറ്റിപ്പുഴ രവി ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ "ഭരണ ഘടനയും മതേതരത്വ സംരക്ഷണവും " എന്ന വിഷയത്തിൽ ശ്രീ ജോർജ് തോമസ് മുഖ്യ പ്രഭാഷണം നടത്തുകയും പ്രൊഫ. വി എ വർഗീസ്, പി വി രാമൻ , വി അനിരുദ്ധൻ എന്നിവർ ആശംസകൾ നേരുകയും ചെയ്തു.

WhatsApp Image 2026-01-26 at 10.34.13 PM

തുടന്ന് നടന്ന കവിയരങ്ങ് നസീർ സീനാലയം ദേശഭക്തി ഗാനാലാപനത്തോടെ ഉത്ഘാടനം നിർവഹിച്ചു. സ്വപ്‌നാശ്രീ, സാലി തോമസ്, കമലം പനങ്ങാട്ടുകര, നിർമ്മല കോലഴി, ശ്രീലത കാഞ്ഞിരക്കോട്, പി ജി പുതുരുത്തി, ഉണ്ണികൃഷ്ണൻ വിരുപ്പാക്ക, ഭാനുമതി ഉണ്ണികൃഷ്ണൻ, നിഖിൽ, നീതു എന്നിവർ കവിതകൾ അവതരിപ്പിച്ചു. കെ എച് സിദ്ധിഖ് നന്ദി പ്രകടനം നടത്തി പരിപാടികൾക്ക് സമാപനം കുറിച്ചു.

WhatsApp Image 2026-01-26 at 3.33.38 PM

77- റിപ്പബ്ലിക് ദിനാഘോഷ വേളയിൽ.. കവിയരങ്ങ്.. ഉത്ഘാടവേളയിൽ... നസീർ സീനാലയം

Leave a Reply

Your email address will not be published. Required fields are marked *