വടക്കാഞ്ചേരി ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴേയ്ക്ക് ചാടി മരിക്കും എന്ന് യുവാവിന്റെ ആത്മഹത്യ ഭീഷണി. ലഹരിക്കടിമപ്പെട്ട യുവാവ് കുടുംബ വഴക്കിനെ തുടർന്ന് ബിൽഡിംഗ് ന്റെ മുകളിൽ കയറി ഭീഷണി മുഴക്കിയത് പോലീസിനെയും ജനങ്ങളെയും ഒരുപോലെ പോലെ പരിഭ്രാന്തരക്കി.. പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ യുവാവിനെ താഴെയിറക്കാൻ സഹായിച്ചു. വടക്കാഞ്ചേരി നഗരസഭ 10 ഡിവിഷൻ കൗൺസിലർ പി എൻ വൈശാഖ് പോലീസിനെ സഹായിക്കാൻ രംഗത്ത് എത്തിയിരുന്നു.
തൃശൂർ ദേശാമംഗലം സ്വദേശിയായ രാഹുൽ (30 വയസ്സ് ) ആണ് പോലീസിനെയും ജനങ്ങളെയും കുഴക്കിയ ഈ നാടകം നടത്തിയത്. ഇയാൾ സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആണ്. ഭാര്യയുമായി വഴക്കിട്ട യുവാവ് ഭാര്യയെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.